ad
Deshabhimani

‘എനിക്കും വേണം ഖാദി'

ഓണ വിപണിയിലെത്തും 
ഡിസൈനർ വസ്ത്രങ്ങൾ

 എനിക്കും വേണം ഖാദി' എന്ന ഓണം മേള ഖാദി പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരക സംഗമം   ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തപ്പോൾ
വെബ് ഡെസ്ക്

Published on Jul 26, 2025, 03:00 AM | 1 min read

കണ്ണൂർ

‘എനിക്കും വേണം ഖാദി' ഓണം മേള ഖാദി പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരക സംഗമം ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഖാദി വസ്ത്രങ്ങൾ കൂടുതൽ ജനപ്രിയമാക്കാനും കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പ്രചാരം ലഭിക്കാനും ഡിസൈനർ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും ഖാദി പട്ട് സാരികളുമെല്ലാം ഇത്തവണത്തെ ഓണം വിപണിയിലുണ്ടാകുമെന്ന്‌ പി ജയരാജൻ പറഞ്ഞു. ആഗസ്‌ത്‌ ഒന്നുമുതൽ സെപ്റ്റംബർ നാല് വരെയാണ് ക്യാമ്പയിൻ. ഡിസൈനർ ഷർട്ട്‌, ചുരിദാർ, ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ഖാദി കസവ് സാരികൾ, വെസ്റ്റേൺ വെയേഴ്സ്, സ്ലിങ്‌ ബാഗുകൾ തുടങ്ങിയവ വിതരണത്തിനുണ്ടാകും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ നേതൃത്തിൽ ജില്ലാ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി. ജില്ലയിലെ സർവീസ് സംഘടനകളുടെ പ്രതിനിധികൾ, ബാർ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ, കണ്ണൂർ പ്രസ് ക്ലബ്‌ തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഖാദി ക്യാമ്പയിൻ ഏറ്റെടുക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അറിയിച്ചു. ലീഡ് ബാങ്കിന് കീഴിലുള്ള ബാങ്ക് ശാഖകളിൽ ഖാദി ക്യാമ്പയിൻ നടത്തുമെന്ന് ലീഡ് ബാങ്ക് മാനേജർ ഡോ. രഞ്ജിത്ത് കെ എസ് പറഞ്ഞു. വിവിധ സർവീസ് സംഘടനകളും പിന്തുണ അറിയിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കൃഷ്‌ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ലീഡ് ബാങ്ക് മാനേജർ ഡോ. രഞ്ജിത്ത് കെ എസ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു, ഖാദി പ്രൊജക്ട്‌ ഓഫീസർ ഷോളി ദേവസി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home