ad
Deshabhimani

നിധിൻരാജ് ജാതി മേൽക്കോയ്‌മയുടെ ഇര: കെ ഇ എൻ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ  ക്യാമ്പസ്‌ ജനാധിപത്യ സംരക്ഷണസദസ്‌ കെ ഇ എൻ കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 26, 2026, 02:30 AM | 1 min read

കണ്ണൂർ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിധിൻ രാജ് സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ ഭാഗമായ വിചാരണയുടെ ഇരയാണെന്ന് എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ്‌. ക്യാമ്പസുകളിൽ വിദ്യാർഥികൾ നേരിടുന്ന ഇത്തരം അരക്ഷിതത്വത്തിനും ഭയത്തിനും ക്യാമ്പസുകളുടെ ജനാധിപത്യവൽക്കരണത്തിലൂടെയേ പരിഹാരമാകൂ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പസ്‌ ജനാധിപത്യ സംരക്ഷണ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി വി ജയശ്രീ അധ്യക്ഷയായി. ഡോ. മാളവിക ബിന്നി മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് ആർ ഉണ്ണി മാധവൻ, ടി ഗംഗാധരൻ, ബിജു നിടുവാലൂർ എന്നിവർ സംസാരിച്ചു. ‘ക്യാമ്പസിലെ ജനാധിപത്യം’ വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. ടി കെ പ്രസാദ് വിഷയം അവതരിപ്പിച്ചു. നന്ദജ് ബാബു, അഷിത്ത് അശോകൻ‍, വി എം കൃഷ്ണപ്രിയ, പി വി രോഷിത്, ദീപു ബാലൻ എന്നിവർ സംസാരിച്ചു. എം ദിവാകരൻ ചർച്ചകൾ ക്രോഡീകരിച്ചു. വി വി ശ്രീനിവാസൻ സ്വാഗതവും ആനന്ദ് കൈലാസം നന്ദിയും പറഞ്ഞു. നാടൻപാട്ട് കലാകാരൻ പ്രവീൺ രുഗ്മ പാട്ടുകൾ അവതരിപ്പിച്ചു. ചിത്രകാരൻ സലീഷ്‌ ചെറുപുഴ പ്രതിരോധ ചിത്രരചന നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home