ad
Deshabhimani

പാലത്തായി പോക്സോ കേസ്

പ്രതിയെ രക്ഷിക്കാൻ യുഡിഎഫ് --–ബിജെപി ഡീൽ: കെ കെ ശൈലജ

പാലത്തായി പോക്‌സോ കേസിൽ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം പാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 02, 2026, 02:00 AM | 1 min read

പാനൂർ

പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ബിജെപി നേതാവിന്‌ ജാമ്യം ലഭിക്കാനിടയായ സാഹചര്യമൊരുക്കിയത് യുഡിഎഫുമായുണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. കേസിൽ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി പാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതിക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്ന് കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ മനസിലാക്കാം. തുടക്കംമുതൽ കേസ് അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചിന്നു. ശക്തമായ അന്വേഷണത്തിനൊടുവിലാണ് എൽഡിഎഫ് സർക്കാറിന്റെ കാലത്ത് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തി ഇരയ്‌ക്കും കുടുംബത്തിനും നീതി ഉറപ്പുവരുത്തിയത്. പ്രതിക്ക്‌ ജാമ്യം ലഭിച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ തയ്യാറായില്ലെന്നും ശൈലജ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ള, എ ശൈലജ, പി സരോജിനി എന്നിവർ സംസാരിച്ചു. കെ കെ സുധീർ കുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home