ad
Deshabhimani

ഭരണപക്ഷസംഘടനകളുടെ അതിക്രമം

കണ്ണൂർ ഗവ. മെഡിക്കൽ 
കോളേജിലേക്ക് സിപിഐ എം മാർച്ച്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക്  സിപിഐ എം നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്  ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 15, 2026, 02:00 AM | 1 min read

പരിയാരം

ഭരണപക്ഷസംഘടനകളുടെ അതിക്രമങ്ങൾക്കെതിരേ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക്‌ സിപിഐ എം മാർച്ച് നടത്തി. പരിയാരം ടൗണിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്കായിരുന്നു മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഒപിയിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എൻജിഒ അസോസിയേഷൻ നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുക, ഭരണവിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിക്കുക, മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുക, അന്യായ പിരിച്ചു വിടൽ നടപടിയിൽ നിന്ന് അധികൃതർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് അധ്യക്ഷനായി. മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പത്മനാഭൻ, പി കെ ശ്യാമള, സി എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home