Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ഉപജില്ലാ മത്സരം 
16 കേന്ദ്രങ്ങളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2025, 03:00 AM | 1 min read

കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് ഉപജില്ലാ മത്സരം ശനിയാഴ്ച നടക്കും. ജില്ലയിലെ 16 കേന്ദ്രങ്ങളിലും 9.30ന് ഉദ്ഘാടനം നടക്കും. പത്തിന് മത്സരം തുടങ്ങും. കണ്ണൂർ നോർത്ത് ഉപജില്ലാ മത്സരം കണ്ണൂർ ശിക്ഷക് സദനിൽ ഡോ. വി ശിവദാസൻ എംപി, പാപ്പിനിശേരി ഉപജില്ലാ മത്സരം അരോളി ജിഎച്ച്എസ്എസിൽ കെ വി സുമേഷ് എംഎൽഎ, മാടായി ഉപജില്ലാ മത്സരം മാടായി ബോയ്സ് ഹെെസ്കൂളിൽ എം വിജിൻ എംഎൽഎ, തലശേരി നോർത്ത് ഉപജില്ലാ മത്സരം പിണറായി എ കെ ജി എംജി എച്ച്എസ്എസിൽ കലക്ടർ അരുൺ കെ വിജയൻ, ഇരിക്കൂർ ഉപജില്ലാ മത്സരം പഴയങ്ങാടി ഗവ. യു പി സ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി, ഇരിട്ടി ഉപജില്ലാ മത്സരം കീഴൂർ വിയുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, പയ്യന്നൂർ ഉപജില്ലാ മത്സരം പയ്യന്നൂർ ജിജിഎച്ച്എസ്എസിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് വന്ദന എന്നിവർ ഉദ്‌ഘാടനംചെയ്യും. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ മത്സരം തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസിൽ ഐഎസ്ആർഒ റിട്ട. സീനിയർ സയന്റിസ്റ്റ് പി എം സിദ്ധാർഥൻ, തലശേരി സൗത്ത് ഉപജില്ലാ മത്സരം കൊടുവള്ളി ജിവിഎച്ച്എസ്എസ്സിൽ ചിത്രകാരൻ കെ കെ മാരാർ, കണ്ണൂർ സൗത്ത് ഉപജില്ലാ മത്സരം ചെറുമാവിലായി യുപി സ്കൂളിൽ യുവകഥാകൃത്ത് അമൽരാജ് പാറേമ്മൽ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ മത്സരം മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി എന്നിവർ ഉദ്ഘാടനംചെയ്യും. മാഹി മേഖലാതല മത്സരം സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത്, ചൊക്ലി ഉപജില്ലാ മത്സരം രാമവിലാസം എച്ച്എസ്എസിൽ ഡോ. ടി കെ അനിൽകുമാർ, കൂത്തുപറമ്പ് ഉപജില്ലാമത്സരം കൂത്തുപറമ്പ് യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ വി സുജാത, പാനൂർ ഉപജില്ലാ മത്സരം പാനൂർ യുപി സ്കൂളിൽ ഡോ. എ വത്സലൻ, മട്ടന്നൂർ ഉപജില്ലാ മത്സരം മട്ടന്നൂർ ഗവ. യുപി സ്കൂളിൽ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്‌ എന്നിവർ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home