ad
Deshabhimani

ഗുസ്തിയിൽ തിളങ്ങി 
പെൺകരുത്ത്‌

അണ്ടർ 15 സ‍ൗത്ത്‌ ഇന്ത്യാ ഗുസ്തി ചാന്പ്യൻഷിപ്പിൽ മൂന്ന്‌ മെഡൽ വാരിക്കൂട്ടിയ ഉളിക്കൽ 
അറബിക്കുളത്തെ അനീറ്റ ബിജു, കോളയാട്ടെ നിഹാര ഷൈജു, കോഴിക്കോട്‌ സ്വദേശി 
വൈഗാ ലക്ഷ്മി എന്നിവർ കോച്ച്‌ അഭിഷേക്‌ 
സിങ്ങിനൊപ്പം
വെബ് ഡെസ്ക്

Published on Jun 01, 2026, 02:30 AM | 1 min read

ഇരിട്ടി

ഗുസ്തിയിൽ തിളങ്ങി കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന്‌ വിദ്യാർഥികൾ. ഉളിക്കൽ അറബിക്കുളത്തെ അനീറ്റ ബിജു, കോളയാട്ടെ നിഹാര ഷൈജു, കോഴിക്കോട്‌ സ്വദേശി വൈഗ ലക്ഷ്മി എന്നിവരാണ്‌ പുതുച്ചേരിയിൽ നടന്ന അണ്ടർ 15 സ‍ൗത്ത്‌ ഇന്ത്യാ ഗുസ്തി ചാന്പ്യൻഷിപ്പിൽ മൂന്ന്‌ മെഡലുകൾ നേടി മിന്നും താരങ്ങളായത്‌. നിഹാര ഷൈജു 68 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി. കേരളത്തിൽനിന്നുള്ള പത്തംഗ സംഘമാണ്‌ പുതുച്ചേരി ചാന്പ്യൻഷിപ്പിൽ മാറ്റുരച്ചത്‌. അനീറ്റ ബിജുവും വൈഗാ ലക്ഷ്മിയും കടുത്ത പേരാട്ടം നടത്തി വെള്ളി മെഡലുകളും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home