ഉന്നത വിദ്യാഭ്യാസ കമീഷൻ ബിൽ പിൻവലിക്കണം: എകെപിസിടിഎ

കണ്ണൂർ
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കൈവശപ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കമീഷൻ ബിൽ പിൻവലിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വാശ്രയ കോളേജ് അധ്യാപകരുടെയും സ്ഥാപനങ്ങളുടെയും സ്ഥിരതയെ ഭീഷണിയിലാക്കുന്ന വൈസ് ചാൻസലറുടെ നടപടികൾ പുനഃപരിശോധിക്കണമെന്നും ഏഴാം ശമ്പളപരിഷ്കരണ കുടിശ്ശികയുടെ കേന്ദ്ര– - സംസ്ഥാന വിഹിതങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദതലം വരെ പഠനം സൗജന്യമാക്കിയ സർക്കാരിനെ അഭിനന്ദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ഡോ. വി കെ നിഷ അധ്യക്ഷയായി. ഡോ. കെ ജിതേഷ് രക്തസാക്ഷി പ്രമേയവും ഡോ. എൻ മനോജ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി പി സന്തോഷ്‌കുമാർ, ഡോ. പി എച്ച് ഷാനവാസ്, ഡോ. ടി വി രാമകൃഷ്ണൻ, നിസാറുൽ ഹസീൻ, ഇ പി കൃഷ്ണകുമാർ, പി വി ഷിജു എന്നിവർ സംസാരിച്ചു. ഡോ. രാഖി രാഘവൻ സ്വാഗതവും ഡോ. പി ശ്രീജ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ നിശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ. രാഖി രാഘവൻ പ്രവർത്തന റിപ്പോർട്ടും ഡോ. കെ വി പ്രദീപ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. എം പി ഷനോജ് സംഘടനാ റിപ്പോർട്ടും പ്രമോദ് വെള്ളച്ചാൽ സർവകലാശാല റിപ്പോർട്ടും അവതരിപ്പിച്ചു. എമ്മാനുവേൽ ടോം സ്വാഗതം പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കേരള വിദ്യാഭ്യാസ സമിതി സംസ്ഥാന ജനറൽ കൺവീനർ ഡോ. സി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്ന് വിരമിക്കുന്ന പ്രമോദ് വെള്ളച്ചാൽ, ഡോ. എ ബേബി പുഷ്പലത, ഡോ. ടി പി നഫീസാ ബേബി, ഡോ. സി വി അബ്ദുൽ ഗഫൂർ, ഡോ. എം കെ പ്രസന്ന എന്നിവർക്ക് യാത്രയയപ്പ് നൽകി. പി സോന അധ്യക്ഷയായി. ഷീല എം ജോസഫ്, ഡോ. കെ അജയകുമാർ, ഡോ. ടി പി അഷ്‌റഫ്, ടി വി പുരുഷോത്തമൻ, ജി ഡി മഷൂദ കൗസർ, ഡോ. കെ വി സുജിത്ത് എന്നിവർ സംസാരിച്ചു. പി മുഹമ്മദ് ഷാഫി സ്വാഗതവും ഡോ. ടി എം വി മുംതാസ് നന്ദിയും പറഞ്ഞു. സംസ്ഥാന സാംസ്കാരിക വേദി മുൻ കൺവീനർ പി സോന അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം പി മുഹമ്മദ് ഷാഫി സ്വാഗതവും സർ സയ്യിദ് കോളേജ് ബ്രാഞ്ച് സെക്രട്ടറി ഡോ. ടി എം വി മുംതാസ് നന്ദിയും പറഞ്ഞു. എകെപിസിടിഎ ജില്ലാ പ്രസിഡന്റായി ഡോ. പി ശ്രീജ (തളിപ്പറന്പ് സർ സയ്യിദ് കോളേജ്), സെക്രട്ടറിയായി ഡോ. രാഖി രാഘവൻ (മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് ) എന്നിവരെ തെരഞ്ഞെടുത്തു. പി മുഹമ്മദ് ഷാഫി (കല്ലിക്കണ്ടി എൻ എ എം കോളേജ്–വൈസ് പ്രസിഡന്റ്), ഡോ. എൻ എൻ മനോജ് കുമാർ (പയ്യന്നൂർ കോളേജ്–ജോയിന്റ് സെക്രട്ടറി), ഇമ്മാനുവൽ ടോം (നിർമലഗിരി കോളേജ്–ട്രഷറർ).










0 comments