യോഗ ജേതാക്കൾക്ക് ആദരം

യോഗ അസോസിയേഷൻ ഓഫ് തൃശൂർ സംഘടിപ്പിച്ച യോഗ ജേതാക്കളെ ആദരിക്കൽ ചടങ്ങ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ലാ താരങ്ങളെയും ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ജില്ലയിലെ താരങ്ങളെയും യോഗ അസോസിയേഷൻ ഓഫ് തൃശൂർ ആദരിച്ചു. തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ നടന്ന ‘ആദരണീയം 2025’ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ്, യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി പ്രശാന്ത്, യോഗ ടീച്ചേഴ്‌സ് അസോസിയേഷൻ ഓഫ് തൃശൂർ സെക്രട്ടറി കെ കെ ബാബു എന്നിവർ സംസാരിച്ചു.











0 comments