ad
Deshabhimani

സ്കൂളിൽ കടന്നൽ ആക്രമണം: 
15 വിദ്യാർഥികൾക്ക് കുത്തേറ്റു

.

net image

വെബ് ഡെസ്ക്

Published on Jan 08, 2026, 12:53 AM | 1 min read

വടക്കാഞ്ചേരി

ആര്യംപാടം സർവോദയം സ്കൂളിൽ കടന്നൽ ആക്രമണം 15 വിദ്യാർഥികൾക്ക് കുത്തേറ്റു. ബുധൻ പകൽ 1.30 ഓടെയാണ് കടന്നൽ ആക്രമണമുണ്ടായത്. പരിക്കേറ്റ 15 ഓളം വിദ്യാർഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വനമേഖലയിൽ നിന്നെത്തിയ കാട്ടു കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു . സംഭവ സമയത്ത് ഒരു ക്ലാസിലെ കുട്ടികൾ മാത്രമാണ് പിടി പിരീഡിൽ പുറത്തിറങ്ങിയിരുന്നത്. കടന്നൽ കുത്തേറ്റ ഇവർ ക്ലാസ് മുറികളിലേക്ക് ഓടിക്കയറി. ഇതിനിടെ രക്ഷാപ്രവർത്തനവുമായി അധ്യാപകരും പുറത്തിറങ്ങി. അധ്യാപകർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്കൂൾ പരിസരത്ത് തീയിട്ട് പുകപടലങ്ങൾ ഉയർത്തിയാണ് കടന്നലുകളെ പ്രദേശത്തു നിന്ന് നീക്കം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home