ad
Deshabhimani

കാളയെ മയക്കുവെടിവച്ച് ചികിത്സിക്കാൻ 
കലക്ടറുടെ ഇടപെടല്‍

...
വെബ് ഡെസ്ക്

Published on Jul 27, 2025, 12:31 AM | 1 min read

തിരുവില്വാമല

മുറിവുമായി നടക്കുന്ന തെരുവ്കാളയെ മയക്കു വെടിവച്ച് ചികിത്സിക്കാൻ കലക്ടറുടെ ഇടപെടല്‍. മയക്കുവെടി വിദഗ്ധൻ ഡോ. ഗിരിദാസ് തിങ്കളാഴ്ച പഞ്ചായത്തിലെത്തും. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മജ വിവരം രേഖാമൂലം അറിയിക്കുകയും ജില്ലാ അനിമൽ ഓഫീസറുടെ റിപ്പോർട്ട് കലക്ടർക്ക് ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. മുറിവേറ്റ തെരുവു കാള തിരുവില്വാമല സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുള്ള സുജിത്തിന്റെ വീടിന്റെ വരാന്തയില്‍ അഭയം പ്രാപിച്ചിരുന്നു. കാള നാട്ടുകാർക്കും പരിസരത്തെ വീട്ടുകാർക്കും ഭീഷണിയായി മാറി. ഇതോടെ പിടിച്ചുകെട്ടാന്‍ വെള്ളിയാഴ്ച പഴയന്നൂര്‍ പൊലീസും പഞ്ചായത്ത് അധികതരും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കാളയുടെ അവസ്ഥ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നതും നടപടി ഉണ്ടായതും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home