ട്രാൻസ്ജെൻഡർ പഠിതാക്കൾക്ക് സ്കോളർഷിപ്
തുല്യതാ കോഴ്സ് രജിസ്ട്രേഷൻ 30വരെ നീട്ടി

തൃശൂർ
സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് മെയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയാണ് കോഴ്സ് ഫീസ്. പത്താം ക്ലാസ് പാസായി 2026 മെയ് ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലെ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്സ് ഫീസ്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. പത്താം തരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മതി. 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് സൗജന്യമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പഠനകാലയളവിൽ പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും ലഭിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടണം. വെബ് സൈറ്റ്- kslma.keltron. in, www.literacymissionker ala.org. ഫോൺ: 0487 2365024, 9496877913, 755894 1039.









0 comments