മൂരിക്കുട്ടിയെ പുലി കൊന്നു

വരന്തരപ്പിള്ളി
പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. തോട്ടം തൊഴിലാളി കൊല്ലേരി അഷറഫിന്റെ മൂരിക്കുട്ടിയെയാണ് പുലി കൊന്നത്. ശനിയാഴ്ച രാവിലെയാണ് റോഡരികിൽ മൂരിക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. മൂരിക്കുട്ടിയുടെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലാണ്. കുണ്ടായി ചൊക്കന റോഡിൽ എസ്റ്റേറ്റ് കാന്റീന് സമീപത്താണ് പുലിയിറങ്ങിയത്. തോട്ടത്തിൽ മേഞ്ഞുനടന്ന മൂരിക്കുട്ടിയെ പുലി വലിച്ചിഴച്ച് റോഡിൽ എത്തിച്ച നിലയിലാണ്. വനപാലകരെത്തി പരിശോധിച്ചതിൽ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. രണ്ടാഴ്ച മുന്പ് പാലപ്പിള്ളിയിൽ പുലിയിറങ്ങി കെട്ടിയിട്ട പശുക്കുട്ടിയേയും വളർത്തുനായയേയും കൊന്നിരുന്നു. തോട്ടം മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments