ad
Deshabhimani

മഴക്കാല രാത്രി പട്രോളിങ്

തൊഴിലാളികളുടെ സുരക്ഷ 
ഉറപ്പുവരുത്തണം: ഡിആർഇയു

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട്‌ ഡിആർഇയു  നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട്‌ ഡിആർഇയു നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on May 31, 2026, 12:00 AM | 1 min read

തൃശൂർ

മഴക്കാല രാത്രി പട്രോളിങ് തുടങ്ങാനിരിക്കെ ട്രാക്ക്‌ പരിപാലന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട്‌ ഡിആർഇയു നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രകടനവും ധർണയും നടത്തി. തൊഴിലാളികളുടെ നിർദേശങ്ങൾ ചർച്ചചെയ്യാൻ തയ്യാറാകാത്ത മാനേജ്മെന്റ്‌ നയം തിരുത്തുക, റെയിൽ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നൈറ്റ് പട്രോളിങിന് നിയോഗിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സമയബന്ധിതമായി നൽകുക, യന്ത്രവൽക്കരണ പട്രോളിങ്‌ നടപ്പിലാക്കുക, ട്രെയിൻ അറിയാനുള്ള ദോസ്ത് ആപ്പ് എല്ലായിടത്തും വിതരണം ചെയുക, നൈറ്റ് പട്രോളിങ്‌ ഡ്യൂട്ടിയിൽ ആവശ്യമായ വിശ്രമം അനുവദിച്ച് - ഡ്യൂട്ടി ദിവസങ്ങളിൽ കുറവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ധർണ ഡിആർഇയു അസി. സെക്രട്ടറി നിക്സൺ ഗുരുവായൂർ ഉദ്ഘാടനം ചെയ്‍തു. സി വി സുബീഷ് അധ്യക്ഷനായി. കെ വി അനീഷ്, ഹരിഷ്‌ കൃഷ്ണൻ, എം ബി അരുൺ, സെബി ജേക്കബ്, സജിത്ത് വേണുഗോപാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home