ad
Deshabhimani

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുടെ  സത്യപ്രതിജ്ഞ ചടങ്ങിൽ മറ്റംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മുതിർന്ന അംഗം മേരി തോമസിനെ കലക്ടർ അർജുൻ പാണ്ഡ്യൻ അഭിനന്ദിക്കുന്നു

തൃശൂർ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മറ്റംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മുതിർന്ന അംഗം മേരി തോമസിനെ കലക്ടർ അർജുൻ പാണ്ഡ്യൻ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:59 AM | 1 min read

തൃശൂർ

ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വാഴാനി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മേരി തോമസ് തുടർന്ന് മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്കേക്കാട് ഡിവിഷനിലെ അഡ്വ. ഷംസീറ അഷ്‌റഫ്, കാട്ടകാമ്പാൽ എം വി പ്രശാന്ത് മാസ്റ്റർ, ചൂണ്ടൽ ലീല രാമകൃഷ്ണൻ, എരുമപ്പെട്ടി മീന സാജൻ, വള്ളത്തോൾ നഗർ ബുഷറ ടീച്ചർ, തിരുവില്വാമല കെ ആർ സത്യൻ, ചേലക്കര കെ ആർ മായ ടീച്ചർ, അവണൂർ പ്രസാദ്, പീച്ചി പി എസ് വിനയൻ, പുത്തൂർ ഇ എ ഓമന, ആമ്പല്ലൂർ ഷീല ജോർജ്‌, കൊടകര കെ ജെ ഡിക്സൺ, അതിരപ്പിള്ളി ഡാർളി പോൾ, കൊരട്ടി അഡ്വ. ഷോൺ പെല്ലിശേരി, ആളൂർ കാവ്യ രഞ്‌ജിത്ത്, മാള പോൾ (സാജൻ കൊടിയൻ), മുരിയാട് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര അമ്പിളി വേണു, കാട്ടൂർ ടി കെ സുധീഷ്, എറിയാട് നൗഷാദ് കറുകപ്പാടത്ത്, വെള്ളാങ്ങല്ലൂർ സി ബി ഷക്കീല ടീച്ചർ, കയ്‌പമംഗലം കെ എസ് ജയ, തൃപ്രയാർ അമൽ ടി പ്രേമൻ, ചേർപ്പ് സി കെ വിനോദ്, താന്ന്യം കെ പി സന്ദീപ്, അന്തിക്കാട് സലിജ ടീച്ചർ, തളിക്കുളം പി ഐ സജിത (കുർണി) മുല്ലശേരി, രാഗേഷ് കണിയാംപറമ്പിൽ, കടപ്പുറം ശ്രീഷ്മ ബാബുരാജ് എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പി ബാലചന്ദ്രൻ എംഎൽഎ, പി കെ ഡേവീസ്‌, കെ ജി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home