ad
Deshabhimani

കോർപറേഷൻ അംഗങ്ങൾ 
സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ കോർപറേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗം എം എൽ  റോസിക്ക് കലക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം  ചൊല്ലിക്കൊടുക്കുന്നു

തൃശൂർ കോർപറേഷൻ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന അംഗം എം എൽ റോസിക്ക് കലക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:57 AM | 1 min read

തൃശൂർ

കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 56 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം എം എൽ റോസിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. കാളത്തോട് 19 –ാം ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം എൽ റോസി തുടർന്ന് മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സൺ, മുൻ മേയർമാരായ ഐ പി പോൾ, രാജൻ ജെ പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ രവീന്ദ്രൻ, സിപിഐ എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home