ഉടൻ വരും മ്യൂസിക്കൽ ഫൗണ്ടൻ
പോകാം വാഴാനി ഡാമില്‍

അജീഷ് കര്‍ക്കിടകത്ത്
Published on May 07, 2026, 12:28 AM | 1 min read
വാഴാനി
അവധിക്കാലം ആഘോഷമാക്കാന്‍ വാഴാനി ഡാമിലേക്ക് പോകാം. പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മിച്ച വാഴാനി ഗ്രാവിറ്റി എര്‍ത്ത് ഡാമിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനോഹരമായ ഡാം കാഴ്ചകള്‍ക്കൊപ്പം ആകര്‍ഷകമാണ് വനംവകുപ്പ് ഡാമിലൂടെ നടത്തുന്ന കുട്ടവഞ്ചിയാത്ര. തൂക്കുപാലവും ഡാമിനോട് ചേര്‍ന്നുള്ള നാലേക്കര്‍ പൂന്തോട്ടമാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉല്ലാസകരമായി ചെലവഴിക്കാനാകും. ടൂറിസം വകുപ്പ് 40.3 ലക്ഷം രൂപ ചെലവിലാണിത് നിര്‍മിച്ചത്. വൈവിധ്യമാർന്ന റൈഡുകളും ടൈൽ വിരിച്ച് മനോഹരമാക്കിയ കളിസ്ഥലവും പാർക്കിലുണ്ട്. എംഎൽഎമാരായ എ സി മൊയ്തീന്റെയും സേവ്യർ ചിറ്റിലപ്പിള്ളിയുടെയും ഇടപെടലില്‍ ടൂറിസം വകുപ്പ് ഇവിടെ 5.99 കോടി രൂപ ചെലവിൽ മ്യൂസിക്കൽ ഫൗണ്ടൻ നിര്‍മിക്കുന്നുണ്ട്. ഇലക്ട്രിഫിക്കേഷനും ലൈറ്റിങ്ങും ലേസർ പ്രൊജക്ഷൻ സംവിധാനങ്ങളും പൂര്‍ത്തിയാകുന്നതോടെ സംഗീത ജലധാര ഏവരെയും ആകര്‍ഷിക്കും. സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്ന ജലധാരയും ലേസര്‍ കിരണങ്ങളും ആസ്വാദരുടെ മനം കവരും. എഴുപതിലേറെ നോസിലുകളിലൂടെ ജലധാരയായി പമ്പ് ചെയ്തുണ്ടാക്കുന്ന അക്വാ സ്ക്രീനിലക്ക് ലേസർ ലൈറ്റുകൾ പ്രൊജക്ട് ചെയ്ത് പതിനഞ്ച് മിനിറ്റോളം നീളുന്ന മെഗാ ഡിസ്‌പ്ലേ ഷോ പ്രദർശിപ്പിക്കുന്ന ബൃഹദ് പദ്ധതിയാണ് വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ. വാഴാനി കൾച്ചറൽ സെന്റർ -ലൈബ്രറി സമുച്ചയത്തിന്റെ നവീകരണം പൂർത്തിയായി. വാഴാനി ഡാമിലേക്ക് പ്രവേശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടവഞ്ചിയില്‍ കയറാന്‍ ഒരാള്‍ക്ക് 100 രൂപ നല്‍കണം. രാവിലെ 9.30മുതല്‍ 5.30വരെയാണ് സമയം.









0 comments