ad
Deshabhimani

വേനൽമഴ ശരിയായി ലഭിച്ചത്‌ 
4 ആഴ്‌ചയിൽ മാത്രം

Summer Rain.jpg
വെബ് ഡെസ്ക്

Published on May 31, 2026, 12:21 AM | 1 min read

തൃശുർ

ജില്ലയിൽ 21 ആഴ്‌ചയ്ക്കിടെ ശരിയായ വേനൽ മഴ ലഭിച്ചത്‌ നാല്‌ ആഴ്ചയിൽ മാത്രം. മാർച്ച്‌ മുതൽ മെയ്‌ വരെയുള്ള വേനൽമഴയുടെ കാലത്ത്‌ മാർച്ചിലും ഏപ്രിലും ഓരോ ആഴ്‌ചകളിലും മെയിൽ അവസാന രണ്ട്‌ ആഴ്‌ചകളിലും മാത്രമാണ്‌ സാധാരണ രീതിയിലുള്ള മഴ ലഭിച്ചത്‌. ഏപ്രിൽ ആദ്യ ആഴ്ചയിൽ അധിക മഴയും ലഭിച്ചു. ബാക്കി ആറു ആഴ്‌ചകളിലും മഴക്കുറവാണുണ്ടായത്‌. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം ജില്ലയിൽ ആകെ വേനൽ മഴ സാധാരണ നിലയിൽ ഉണ്ടായിട്ടുണ്ട്‌. 323.3 -മില്ലിമീറ്റർ മഴ ലഭിക്കേണ്ട ഇടത്ത്‌ 268.3 മില്ലി മീറ്റർ ലഭിച്ചിട്ടുണ്ട്‌. അതായത്‌ 17 മില്ലിമീറ്ററിന്റെ മാത്രം കുറവാണുള്ളത്‌. മാർച്ച്‌ ആദ്യ ആഴ്‌ചയിലാണ്‌ ഏറ്റവും മഴ കുറവുണ്ടായത്‌. 91 ശതമാനമാണ്‌ കുറവ്‌. ഏപ്രിൽ 15 മുതൽ മെയ്‌ 13വരെയുള്ള അഞ്ച്‌ ആഴ്‌ചകളിലും മഴയിൽ വലിയ കുറവാണുണ്ടായത്‌. ഇതടക്കം 12 ആഴ്‌ചയിൽ ആറിലും മഴ കുറവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home