ad
Deshabhimani

തെരുവുനായ്ക്കളുടെ ആക്രമണം : തലനാരിഴയ്ക്ക് രക്ഷപ്പെട്ട‍് വിദ്യാർഥി

കാഞ്ഞിരക്കോട്  തെരുവുനായ്ക്കളുടെ 
ആക്രമണത്തിൽ നിന്ന് വിദ്യാർഥി ഓടി രക്ഷപ്പെടുന്നു

കാഞ്ഞിരക്കോട് തെരുവുനായ്ക്കളുടെ 
ആക്രമണത്തിൽ നിന്ന് വിദ്യാർഥി ഓടി രക്ഷപ്പെടുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:46 AM | 1 min read

വടക്കാഞ്ചേരി ​

കാഞ്ഞിരക്കോട് മിനി നഗറിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന്‌ എട്ടാം ക്ലാസ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരക്കോട് മിനി നഗർ സ്വദേശി ക്രിസ്വിനാണ് തെരുവുനായ്ക്കളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന്‌ കളിക്കാനായി പുറത്തിറങ്ങിയ ക്രിസ്വിനു നേരെ റോഡിലുണ്ടായിരുന്ന തെരുവുനായ്ക്കൾ കൂട്ടമായി കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ കുട്ടി, ജീവൻ രക്ഷിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ​പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കാരണം കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും നിരന്തരം ഭീതിയിലാണ്. നായശല്യത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home