അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരം സിതാര എസിന്

സിതാര എസ്
തൃശൂർ
അയനം സാംസ്കാരിക വേദിയുടെ പതിനാറാമത് സി വി ശ്രീരാമൻ കഥാപുരസ്കാരം സിതാര എസിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘അമ്ലം' എന്ന കഥാസമാഹാരത്തിനാണ് അവാർഡ്. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈശാഖൻ ചെയർമാനും ഡോ. എൻ ആർ ഗ്രാമപ്രകാശ്, കെ ഗിരീഷ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കൃതി തെരഞ്ഞെടുത്തതെന്ന് ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി വി ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു. ഒക്ടോബർ 10ന് പകൽ 11ന് തൃശൂർ കോ–-ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈശാഖൻ പുരസ്കാരം സമർപ്പിക്കും.










0 comments