സ്‌കൂളിലെ കവർച്ച: ഡൽഹി സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ
ആല വാസുദേവ വിലാസം യുപി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് അരിയും പാചക പാത്രങ്ങളും കവർന്ന കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി ഭവാൻ ജെ ജെ കോളനി സ്വദേശിയായ കമറുൾ (26) എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള 5 ചാക്ക് അരിയും പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത് ഈ കേസിൽ ഒന്നാം പ്രതിയായ അസം ഗായ് ജില്ല സ്വദേശി താജുദ്ദീൻ (38) രണ്ടാം പ്രതിയായ ഇക്രമുൾ ഇസ്ലാം (20) എന്നിവർ റിമാൻഡിലാണ്. മതിലകം പൊലീസ് സ്റ്റേഷൻ എസ്ഐ നസിയ, എം ഷാഹിബ്, എസ്ഐമാരായ സജീവ്, രാജി, എഎസ്ഐ പ്രജീഷ്, എസ്‌സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ, സ്റ്റീഫൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.










0 comments