Deshabhimani

വീട് കുത്തിത്തുറന്ന് 13.5 പവനും 10,000 രൂപയും മോഷ്ടിച്ചു

.
വെബ് ഡെസ്ക്

Published on Aug 05, 2026, 12:47 AM | 1 min read

കുന്നംകുളം ​

പെരുമ്പിലാവിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് പതിമൂന്നരപ്പവൻ സ്വർണവും 10,000 രൂപയും മോഷ്‌ടിച്ചു. പട്ടാമ്പി റോഡിൽ താമസിക്കുന്ന വെളുത്ത വളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ​ഞായറാഴ്ച വൈകിട്ട് ആറോടെ അക്ബറും കുടുംബവും പുറത്തുപോയി രാത്രി 8:30 ഓടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ​വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആധാർ കാർഡ്, ആർസി ബുക്ക് എന്നിവ ഉൾപ്പെടെയാണ് മോഷ്ടിച്ചത്. കുന്നംകുളം പൊലീസ്‌ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകർത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home