റിപ്പബ്ലിക്ദിന പരേഡില്‍ നൃത്തച്ചുവടുവയ്‌ക്കാന്‍ പഴയന്നൂര്‍ സ്വദേശിനിയും

പഴയന്നൂര്‍
77–-ാം റിപ്പബ്ലിക് ദിന പരേഡിലെ ഫ്‌ളോട്ടില്‍ നൃത്തച്ചുവടുവയ്ക്കാന്‍ പഴയന്നൂര്‍ സ്വദേശിനിയും. പഴയന്നൂര്‍ ചെറുകര ചാലയില്‍ രാജുമോന്റെയും സിന്ധുവിന്റെയും മകളായ മീനാക്ഷി രാജാണ് നാടോടി നൃത്തത്തില്‍ ചുവടുവയ്ക്കുക. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്യാമപ്രസാദ് മുഖര്‍ജി കോളേജില്‍ ജ്യോഗ്രഫി ഓണേഴ്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഡല്‍ഹി ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് മോഹിനിയാട്ടത്തിലെ വിദ്യാര്‍ഥി കൂടിയാണ്. പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ സന്തോഷ് രചിച്ച് സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഈണമിട്ട ഗാനത്തിനാണ് ചുവടുകള്‍ വയ്ക്കുക. ഗുരു ജയപ്രഭ മേനോനാണ് ചുവടുകള്‍ തയ്യാറാക്കിയത്. മീനാക്ഷി ഉള്‍പ്പെടെ 14 ഡല്‍ഹി മലയാളികള്‍ നൃത്തത്തിന്റെ ഭാഗമാകും. കേരളം അവതരിപ്പിക്കുന്ന ടാബ്ലോ വാട്ടർ മെട്രോ ആന്‍ഡ് 100% ഡിജിറ്റൽ ലിറ്ററസി എന്നതാണ് തീം. ഫ്‌ളോട്ടിന്റെ ഇരുവശത്തും നാല് പേര്‍ വീതമുള്ള ടീമായും പശ്ചാത്തലമായി വാട്ടര്‍മെട്രോ ബോട്ടിലുമാണ് ബാക്കിയുള്ളവര്‍ അണിനിരക്കുക. ചേലക്കര എസ്എംടി സ്കൂൾ, പഴയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.










0 comments