വി കെ അയ്യപ്പനെ അനുസ്‌മരിച്ചു

വി കെ അയ്യപ്പന്‍ അനുസ്മരണം ഏരിയ കമ്മിറ്റിയംഗം ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
സിപിഐ എം കുറ്റിച്ചിറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി കെ അയ്യപ്പന്‍ 25-ാമത് ചരമവാർഷിക അനുസ്മരണം നടത്തി. ഏരിയ കമ്മിറ്റിയംഗം ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി ആര്‍ ബാബു അധ്യക്ഷനായി. ടി ഡി ചാക്കുണ്ണി, വി എം കരീം, ടി വി ബാലന്‍, ബിന്ദു അനിലന്‍, കെ വി ബേബി, ടോമി കളമ്പാടന്‍, പി പി ശശീധരന്‍ എന്നിവര്‍ സംസാരിച്ചു.









0 comments