ad
Deshabhimani

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം

march
വെബ് ഡെസ്ക്

Published on Feb 03, 2026, 01:00 AM | 1 min read

തൃശൂര്‍

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസും അതിവേഗ റെയിൽപ്പാതയുമടക്കം അവശ്യ പദ്ധതികള്‍ പ്രഖ്യാപിക്കാത്ത കേന്ദ്ര ബജറ്റിനെതിരെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. വെള്ളാനിക്കര കാർഷിക സർവകലാശാലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനം യൂണിവേഴ്സിറ്റി കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി ഡെന്നി ഉദ്ഘാടനം ചെയ്തു. കെ ആർ പ്രദീഷ്, എൻ ആർ സാജൻ, പി കെ നൗഷാദ്, കെ യു സരിത, പി പി ജിജിയ, എ കെ സീനത്ത്, പി ജിഷ, എൻ കൃഷ്ണദാസ്, പി എസ് രാജേഷ് എന്നിവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home