മാറ്റാന്‍ തീരുമാനിച്ച പോസ്റ്റോഫീസിന് ഇരട്ട നേട്ടം

ചാലക്കുടി ടൗണ്‍ പോസ്റ്റ് മാസ്റ്റര്‍ എ മാലിനിക്ക് പോസ്റ്റല്‍ സൂപ്രണ്ട് ലോലിത എം ആന്റണി അവാര്‍ഡ് കൈമാറുന്നു
ചാലക്കുടി
പാലസ് റോഡില്‍നിന്നും മാറ്റാന്‍ തീരുമാനിച്ച ടൗണ്‍ പോസ്റ്റോഫീസിന് ഇരട്ട നേട്ടം. സേവിങ് അക്കൗണ്ടും ആര്‍ഡി ടേം ഡെപ്പോസിറ്റും ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന്‍ നിശ്ചയിച്ച ലക്ഷ്യത്തില്‍ എത്തിയതിനാണ് അംഗീകാരം. ചാലക്കുടി ടൗണ്‍ പോസ്റ്റ് മാസ്റ്റര്‍ എ മാലിനിക്ക് പോസ്റ്റല്‍ സൂപ്രണ്ട് ലോലിത എം ആന്റണി അവാര്‍ഡ് കൈമാറി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി, അസി. സൂപ്രണ്ട് ജയശ്രീ എന്നിവര്‍ സംസാരിച്ചു. രാജഭരണകാലം മുതല്‍ ചാലക്കുടി പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ പോസ്റ്റോഫീസ് ഇവിടെനിന്നും മാറ്റാന്‍ നടത്തിയ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോസ്റ്റോഫീസിനെ തേടി ഇരട്ട അംഗീകാരമെത്തിയത്. കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിട നിര്‍മാണത്തിനായി പണം അനുവദിച്ചെങ്കിലും നിര്‍മാണം ആരംഭിച്ചില്ല. ഇതിനിടെയാണ് പോസ്റ്റോഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം നടന്നത്.










0 comments