ad
Deshabhimani

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്

ഒഴിഞ്ഞുകിടക്കുന്നത് 2,798 സീറ്റുകള്‍

.
വെബ് ഡെസ്ക്

Published on Aug 05, 2026, 12:52 AM | 1 min read

തൃശൂര്‍

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷവും ജില്ലയില്‍ 2798 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. 481 സീറ്റുകളിലേക്കാണ് ഈ അലോട്ട്മെന്റിലൂടെ പ്രവേശനം നല്‍കുന്നത്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് 998 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ കൃത്യതയുള്ള 925 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ 75 പേര്‍ മറ്റുജില്ലകളിലുള്ളവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെയുള്ള പ്രവേശനം ബുധന്‍ വൈകിട്ട് നാലോടെ അവസാനിക്കും. ഇനിയുള്ള സ്പോട്ട് അഡ്മിഷനിലൂടെ ബാക്കിയുള്ള 517 അപേക്ഷകര്‍ പ്രവേശനം നേടിയാലും 2281 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. ഇഷ്ടവിഷയവും ഇഷ്ട സ്കൂളും ലഭിക്കാത്തതിനാല്‍ അപേക്ഷകര്‍ പ്രവേശനം നേടാത്തതാണ് ജില്ലയില്‍ ഇത്രയധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണം. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലധികം സയന്‍സ്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളിലുള്ളവയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home