പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ്
21,336 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

തൃശൂര്‍
പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റില്‍ ജില്ലയില്‍ 21,514 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. 38,628 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 3,290 പേര്‍ മറ്റുജില്ലക്കാരാണ്. മൊത്തം 26,309 സീറ്റാണുള്ളത്. ആദ്യ അലോട്ട്മെന്റിനുശേഷം 4,795 സീറ്റുകള്‍ ബാക്കിയുണ്ടാകും. അനുവദിച്ച 13,705 ജനറല്‍ സീറ്റിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടും. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിന് 1,114 സീറ്റുണ്ട്. ഇതില്‍ രണ്ട് സീറ്റ് ബാക്കിയുണ്ട്. മുസ്ലീം വിഭാഗത്തിനുള്ള 892 സീറ്റില്‍ നാലുസീറ്റും എല്‍സി, എസ്ഐയുസി ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനുള്ള 446 സീറ്റില്‍ 262 സീറ്റും ക്രിസ്ത്യന്‍ ഒബിസിക്കുള്ള 189 സീറ്റില്‍ 138 സീറ്റും ഹിന്ദു ഒബിസിക്കുള്ള 446 സീറ്റില്‍ 43 സീറ്റും ബാക്കിയുണ്ട്. എസ്‌സി വിഭാഗത്തിനുള്ള 3902 സീറ്റില്‍ 616 സീറ്റും എസ്ടി വിഭാഗത്തിനുള്ള 2770 സീറ്റില്‍ 2677 സീറ്റും ബാക്കിയുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 613 സീറ്റാണുള്ളത്. 342 സീറ്റ് ബാക്കിയുണ്ട്. കാഴ്ച പരിമിതര്‍ക്കുള്ള 68 സീറ്റില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് അലോട്ട്മെന്റായത്. ധീവര വിഭാഗത്തിനുള്ള 224 സീറ്റില്‍ 95 സീറ്റ് ബാക്കിയുണ്ട്. വിശ്വകര്‍മ വിഭാഗത്തിലെ 224 സീറ്റില്‍ രണ്ട് സീറ്റ് മാത്രമാണ് ബാക്കിയുള്ളത്. കുശവ വിഭാഗത്തിനുള്ള 189 സീറ്റില്‍ 93 സീറ്റ് ബാക്കിയുണ്ട്. കുഡുംബി വിഭാഗത്തിനുള്ള 189 സീറ്റില്‍ 96 സീറ്റും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 1338 സീറ്റില്‍ 366 സീറ്റും ബാക്കിയുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലുള്ള 89 സീറ്റുകളില്‍ 75 സീറ്റിലും അലോട്ട്മെന്റായി.










0 comments