ad
Deshabhimani

പ്ലസ് വണ്‍ പ്രവേശനം

117 മാനേജ്മെന്റ്, 
കമ്യൂണിറ്റി സീറ്റ്
മെറിറ്റ് സീറ്റാക്കി

.
വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

തൃശൂര്‍

ജില്ലയിലെ വിവിധ പ്ലസ് വണ്‍ കോഴ്സുകളിലെ 48 മാനേജ്മെന്റ് സീറ്റും 69 കമ്യൂണിറ്റി സീറ്റും മെറിറ്റ് സീറ്റാക്കി. മറ്റം സെന്റ് ഫ്രാന്‍സിസ് ബിഎച്ച്എസ്എസ്, പൂമല എച്ച്എസ്എസ്, തൃശൂര്‍ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റാണ് മെറിറ്റ് സീറ്റാക്കിയത്. മറ്റം സെന്റ് ഫ്രാന്‍സിസ് ബിഎച്ച്എസ്എസിലെ 48 മാനേജ്മെന്റ് സീറ്റും പൂമല എച്ച്എസ്എസിലെ 36 കമ്യൂണിറ്റി സീറ്റും തൃശൂര്‍ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 33 കമ്യൂണിറ്റി സീറ്റും മെറിറ്റ് സീറ്റാക്കി. മറ്റം സെന്റ് ഫ്രാന്‍സിസ് ബിഎച്ച്എസ്എസിലെ സയന്‍സ് മാത്തമാറ്റിക്സ്, സയൻസ്‌ കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ പ്ലസ് വണ്‍ കോഴ്സുകളിലെ 12 മാനേജ്മെന്റ് സീറ്റുവീതം മെറിറ്റ് സീറ്റാക്കി. പൂമല എച്ച്എസ്എസിലെ സയന്‍സ് മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് സോഷ്യോളജി, കൊമേഴ്സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലെ 12 വീതം കമ്യൂണിറ്റി സീറ്റുകളാണ് മെറിറ്റ് സീറ്റാക്കി മാറ്റിയത്. തൃശൂര്‍ മാര്‍ത്തോമ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് മാത്തമാറ്റിക്സിലെ 21 കമ്യൂണിറ്റി സീറ്റും കൊമേഴ്സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ 11 കമ്യൂണിറ്റി സീറ്റും മെറിറ്റ് സീറ്റാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home