പെന്‍ഷന്‍ 15,000 രൂപയാക്കണം

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ജില്ലാ വാര്‍ഷിക പൊതുയോഗം തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 15,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ കുന്നമ്പത്ത് അധ്യക്ഷനായി. തനിനിറം മാനേജിങ് ഡയറക്ടര്‍ കെ പി മനോജ്കുമാറിനെ ആദരിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ജില്ലാ സെക്രട്ടറി ജോയ് എം മണ്ണൂര്‍, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി കെ ഹസന്‍കോയ, തൃശൂര്‍ പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലന്‍, ഫോറം ട്രഷറര്‍ പി ജെ കുര്യാച്ചന്‍, എന്‍ ശ്രീകുമാര്‍, കെ കൃഷ്ണകുമാര്‍, വി എം രാധാകൃഷ്‌ണന്‍, വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.










0 comments