പീച്ചി ഡാം ഷട്ടർ 4 ഇഞ്ച് കൂടി ഉയര്‍ത്തി

പീച്ചി ഡാം ഷട്ടർ ചൊവ്വാഴ്ച വീണ്ടും 4 ഇഞ്ച് ഉയർത്തിയപ്പോൾ
പീച്ചി
വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയെ ത്തുടർന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിൽ പീച്ചി ഡാമിന്റെ 4 ഷട്ടറുകളും 4 ഇഞ്ച് (10 സെന്റീമീറ്റർ) വീതം ഉയർത്തി. ചൊവ്വ രാവിലെ 8ന് 2 ഇഞ്ചും പകൽ 12ന് 2 ഇഞ്ചുമാണ് ഉയര്‍ത്തിയത്. മുമ്പ് 4 ഇഞ്ച് ഉയർത്തിയിരുന്നു. ഇതോടെ ആകെ 8 ഇഞ്ച് (20 സെന്റീമീറ്റർ) ആണ് ഉയർത്തിയിട്ടുള്ളത്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് പരമാവധി 20 സെന്റീമീറ്റര്‍കൂടി ഉയരാന്‍ സാധ്യതയുള്ളതിനാൽ മണലിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലര്‍ത്തണമെന്ന് പീച്ചി ഡാം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ചൊവ്വാഴ്ച മഴ വിട്ടുനിന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല.









0 comments