പീച്ചിഡാം ഷട്ടറുകൾ ഇന്ന് കുടുതൽ ഉയർത്തും

പീച്ചി
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ പീച്ചിഡാം ഷട്ടറുകൾ ഞായറാഴ്ച നാല് ഇഞ്ച് വീതം കൂടുതൽ ഉയർത്തും. രാവിലെ എട്ടിന് രണ്ടിഞ്ചും പകൽ 11ന് രണ്ടിഞ്ചുമാണ് ഉയർത്തുക. നിലവിൽ നാലു ഷട്ടറുകളും എട്ട് ഇഞ്ച് വീതം ഉയർത്തിയിട്ടുണ്ട്. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.









0 comments