ad
Deshabhimani

അനധികൃത പാര്‍ക്കിങ് അപകടക്കെണിയാകുന്നു

ചാലക്കുടി  മിനി സിവില്‍ സ്റ്റേഷന് മുന്നിലെ സര്‍വീസ് റോഡിലെ അനധികൃത പാര്‍ക്കിങ്‌
വെബ് ഡെസ്ക്

Published on Sep 18, 2025, 12:25 AM | 1 min read

ചാലക്കുടി

സര്‍വീസ് റോഡിലെ അനധികൃത പാര്‍ക്കിങ് അപകടക്കെണിയാകുന്നു. മിനി സിവില്‍ സ്റ്റേഷന് മുന്നിലെ സര്‍വീസ് റോഡിലാണ് ടാങ്കര്‍ ലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഈ റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡിന്റെ പകുതിയിലധികം ഭാഗത്ത് അനധികൃതമായ പാര്‍ക്കിങ്ങായതിനാല്‍ മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മതിയായ സ്ഥലം ലഭിക്കുന്നില്ല. തിരക്കേറിയ അടിപ്പാതയില്‍ നിന്ന്‌ വാഹനങ്ങള്‍ കൂടുതലായി വരുന്ന പകല്‍ സമയങ്ങളിലാണ് രൂക്ഷമായ ഗതാഗത തടസ്സം. സ്‌കൂള്‍, കോളേജ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് തൊട്ടുമുന്നിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാൻ മോട്ടോര്‍ വാഹനവകുപ്പും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home