പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അച്ഛനും അമ്മയും മകനും

ഗിരീഷും -കാര്‍ത്തികയും മകന്‍ ദേവര്‍ഷും
ചാലക്കുടി
പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അച്ഛനും അമ്മയും മകനും. പോട്ട പിഷാരം വീട്ടില്‍ ഗിരീഷും -കാര്‍ത്തികയും മകന്‍ ദേവര്‍ഷുമാണ് ഒരുമിച്ച് പഞ്ചാരിമേളത്തില്‍ കൊട്ടിക്കയറി അരങ്ങേറ്റം കുറിക്കുന്നത്. പോട്ട വ്യാസപുരം ഗുരുജി കലാക്ഷേത്രയുടെ നേതൃത്വത്തില്‍ പരിശീലനം നൽകിയ സംഘത്തിലെ അംഗങ്ങളാണ് മൂവരും. 28ന് വൈകിട്ട് 5ന് പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലാണ് അരങ്ങേറ്റം. മേള പ്രമാണി കൊടകര ഉണ്ണിയാണ് പരിശീലകന്‍. നാല് വയസ്സുകാരന്‍ മുതല്‍ 65കാരന്‍ വരെയുണ്ട് അരങ്ങേറ്റ സംഘത്തില്‍. കൂടാതെ അച്ഛനും മകളും അച്ഛനും മകനും സഹോദരനും സഹോദരിയും ഇരട്ട സഹോദരങ്ങളും അരങ്ങേറ്റത്തിനുണ്ട്. മുല്ലശേരി വീട്ടില്‍ വിനീഷിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ മകള്‍ ഗൗരിയുണ്ട്. ചമ്പക്കര വീട്ടില്‍ പ്രമോദിന്റെ മകള്‍ ശ്വേതയും മകന്‍ മഹേശ്വരും അരങ്ങേറ്റം കുറിക്കും. ഉപ്പത്ത് വീട്ടില്‍ മുരളീധരനൊപ്പം പഞ്ചാരിമേളം കൊട്ടികയറാന്‍ മകന്‍ നീരജുണ്ട്. പോട്ടയില്‍ പിഷാരത്തില്‍ രാധാകൃഷ്ണന്റെ മകള്‍ ലക്ഷ്മിക്കൊപ്പം അനുജത്തി കൃഷ്ണയുമുണ്ട്. പോട്ട മഠത്തില്‍ രാഗേഷിന്റെ ഇരട്ടക്കുട്ടികളായ ശ്രീനിധി, ശ്രീനിവേധ് എന്നിവരും അരങ്ങേറ്റം കുറിക്കാനുണ്ട്.











0 comments