Deshabhimani

നിശ്ചലദൃശ്യത്തിൽ ഡൽഹി സമരവും
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്കും

സീതാറാം മിൽ ദേശത്തിന്റെ നിശ്ചലദൃശ്യത്തിൽ നിന്ന്

സീതാറാം മിൽ ദേശത്തിന്റെ നിശ്ചലദൃശ്യത്തിൽ നിന്ന്

avatar
ജോർജ്‌ ജോൺ

Published on Aug 30, 2026, 12:29 AM | 1 min read


​തൃശൂർ

ഇന്ത്യൻ രാഷ്‌ട്രീയത്തിന്‌ പുത്തൻ ആവേശം നൽകിയ ഡൽഹി വിദ്യാർഥി സമരവും ജനാധിപത്യത്തിന്റെ നാലു തൂണുകളും പ്രതിപാദിക്കുന്ന സീതാറാം മിൽ ദേശത്തിന്റെ നിശ്ചലദൃശ്യം കാണികളുടെ കൈയടി നേടി. നിയമനിർമാണ സഭ, കോടതി, മാധ്യമങ്ങൾ, ഭരണകൂടം എന്നിവയോടൊപ്പം കൊക്രോച്ച്‌ ജനത പാർടിയും നിശ്ചലദൃശ്യത്തിൽ ഇടം പിടിച്ചു. ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക്‌ നിർണായകമാണെന്ന്‌ ഉ‍ൗന്നി പറയുന്നതായിരുന്നു നിശ്ചലദൃശ്യം. സമകാലിക സംഭവങ്ങൾ പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളോടൊപ്പം പുരാണദൃശ്യങ്ങളും പുലികളിയെ അർഥപൂർണമാക്കി. ആശയവൈവിധ്യംകൊണ്ടും കരവിരുതിന്റെ മികവുകൊണ്ടും നിശ്ചലദൃശ്യങ്ങൾ ഒന്നിനൊന്ന് മികച്ചുനിന്നു. വിയ്യൂർ, ഒളരി, കാനാട്ടുകര ദേശക്കാരുടെ ലഹരിക്കെതിരെ ദൃശ്യാവിഷ്‌കാരം നടത്തിയതും പുതുമയുള്ളതായി. എഐയുടെ നല്ല വശങ്ങളും ദോഷവശങ്ങളും സൂചിപ്പിക്കുന്ന കുട്ടൻകുളങ്ങര ദേശക്കാരുടെ നിശ്ചലദൃശ്യ പ്രമേയവും വേറിട്ട കാഴ്‌ചാനുഭവമായി. ലഹരിക്കെതിരെ കോർപറേഷന്റേയും പൊലീസിന്റേയും നിശ്ചലദൃശ്യവും ഉണ്ടായി. കുട്ടൻകുളങ്ങരയുടെ പാലാഴി മഥനവും ഹർഷാരവത്തോടെയാണ്‌ വരവേറ്റത്‌. പുലിയുടെ രൂപത്തിലുള്ള ഭീമൻ പുലി വണ്ടിയും കാണികൾക്ക്‌ ദൃശ്യവിരുന്നായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home