ad
Deshabhimani

മോഹിനിയാട്ട പഠനത്തിന് 
ആദ്യമായി പുരുഷ വിദ്യാര്‍ഥി

ആര്‍ ഐ പ്രവീണ്‍
വെബ് ഡെസ്ക്

Published on Aug 05, 2025, 12:45 AM | 1 min read

ചെറുതുരുത്തി

കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ മുഴുവന്‍ സമയ പഠനത്തിനു പുരുഷ വിദ്യാര്‍ഥി പ്രവേശനം നേടി. തിരുവനന്തപുരം മരിയാപുരം ദീപ കോട്ടേജില്‍ ആര്‍ ഐ പ്രവീണ്‍ (39) ആണ്​ എം എ മോഹിനിയാട്ടത്തിൽ പ്രവേശനം നേടിയത്. സ്ത്രീകള്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന മോഹിനിയാട്ട കോഴ്​സിൽ ഇതാദ്യമായാണ് ഒരു മുഴുവന്‍ സമയ പഠന കോഴ്‌സിനു പുരുഷ വിദ്യാര്‍ഥി എത്തുന്നത്. കലാമണ്ഡലത്തില്‍ കലാ പഠനത്തിനു സ്​ത്രീ പുരുഷ വിവേചനം ഭരണസമിതി പൂര്‍ണമായും എടുത്തു മാറ്റിയിരുന്നു. ഹ്രസ്വകാല വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ കലാമണ്ഡലത്തില്‍ പഠിച്ചിരുന്നെങ്കിലും മുഴുവന്‍ സമയ നൃത്തപഠനത്തിനു വിദ്യാര്‍ഥി എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജിലാണ്​ പ്രവീണ്‍ നൃത്തപഠനം പൂര്‍ത്തിയാക്കിയത്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home