ad
Deshabhimani

സിഎം മെഗാ ക്വിസ് ജില്ലാ മത്സരം ഇന്ന്

Mega Quiz Competition
വെബ് ഡെസ്ക്

Published on Feb 02, 2026, 01:00 AM | 1 min read

തൃശൂര്‍

സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സിഎം മെഗാ ക്വിസ് ജില്ലാ മത്സരം തിങ്കളാഴ്ച തൃശൂർ സെന്റ് മേരീസ് കോളേജില്‍ നടക്കും. സ്‌കൂള്‍തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിനും കോളേജ്തല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ 11.30നും ആരംഭിക്കും. രാവിലെ പത്തിന് സ്‌കൂള്‍തല മത്സരങ്ങളും പകല്‍ ഒന്നിന് കോളേജ്തല മത്സരങ്ങളും ആരംഭിക്കും. സ്‌കൂള്‍ തല മത്സരത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 30 ടീമുകളും കോളേജ്തല മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 70 ടീമുകളും പങ്കെടുക്കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരം നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ട്. ഇന്ററാക്ടീവ് രീതിയിലാകും മത്സരം. സംസ്ഥാന സ്‌കൂള്‍ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ്തല മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home