ad
Deshabhimani

കുടുംബശ്രീ മോഡൽ പഠിക്കാൻ പുതുച്ചേരി

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പുതുച്ചേരിയിൽ നിന്നെത്തിയ സംഘം

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പുതുച്ചേരിയിൽ നിന്നെത്തിയ സംഘം

വെബ് ഡെസ്ക്

Published on May 20, 2026, 01:03 AM | 1 min read

തൃശൂർ

രാജ്യത്തിന്‌ മാതൃകയായ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പുതുച്ചേരിയിൽനിന്ന്‌ സംഘമെത്തി. കുടുംബശ്രീയുടെ ദാരിദ്ര്യ നിർമാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനായി ഡി-ജെ-എസ് പദ്ധതിയുടെ ഭാഗമായാണ്‌ പുതുച്ചേരിയിലെ ഔട്ട്ഗാരെറ്റ് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരും അംഗങ്ങളും എത്തിയത്‌. കുടുംബശ്രീയുടെ പ്രവർത്തനരീതി, വനിതാ സംരംഭങ്ങൾ, ദാരിദ്ര്യ നിർമാർജനം, സിഡിഎസ് സംവിധാനം, മൈക്രോ എന്റർപ്രൈസ് യൂണിറ്റ്‌, ബയോപാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ പഠിക്കുകയും അനുഭവങ്ങൾ പങ്കുവയ്‌ക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സംഘം ഗുരുവായൂരിൽ പഠനയാത്രയും ഫീൽഡ് സന്ദർശനവും നടത്തി. പരിപാടിയുടെ ഭാഗമായി വിവിധ പഠന സെഷനുകൾ സംഘടിപ്പിക്കുകയും സിഡിഎസ് സന്ദർശനം നടത്തുകയും ചെയ്യും, കൂടാതെ നാച്ചുറൽ പ്യൂർ ഡ്രിങ്കിങ്‌ വാട്ടർ ആർഒ പ്ലാന്റ്, ബയോപാർക്ക്, നക്ഷത്ര ഫുഡ്സ് മൈക്രോ എന്റർപ്രൈസ് യൂണിറ്റ് തുടങ്ങിയ കേന്ദ്രങ്ങളും ഇവർ സന്ദർശിക്കും. ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ആദ്യദിവസത്തെ പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ പഠന പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു. സമിതി ചെയർപേഴ്സൺമാരായ വി അനൂപ്, ബിന്ദു അജിത്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ അഭിജിത് കെ ദീപക്, അസി. കോ-–ഓർഡിനേറ്റർമാരായ കെ കെ പ്രസാദ്, കെ രാധാകൃഷ്ണൻ, പുതുച്ചേരി ഔട്ട്‌ഗാരറ്റ് മുനിസിപ്പാലിറ്റി അർബൻ ഡവലപ്പ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ഹെലൻ, സിഡിഎസ് ചെയർപേഴ്സൺമാരായ വിചിത്ര മനോജ്‌, സജന രമേഷ്, സിറ്റി മിഷൻ മാനേജർ വിബിത ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home