ad
Deshabhimani

"എനിക്കും വേണം ഖാദി'

ജില്ലാതല ഓണം ഖാദിമേള തുടങ്ങി

 ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഒളരിക്കര ഖാദി കോംപ്ലക്‌സിൽ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു

ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഒളരിക്കര ഖാദി കോംപ്ലക്‌സിൽ മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 05, 2025, 12:53 AM | 1 min read

തൃശൂര്‍

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച "2025 ഓണം ഖാദിമേള'യുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. "എനിക്കും വേണം ഖാദി' എന്ന സന്ദേശത്തോടെ സെപ്തംബര്‍ നാലുവരെയാണ് മേള. ഒളരിക്കര ഖാദി കോംപ്ലക്‌സിലെ ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി ആർ സുരേഷ് ബാബു അധ്യക്ഷനായി. ആദ്യ വില്‍പ്പനയും സമ്മാന കൂപ്പണ്‍ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഖാദിയുടെ പുതിയ ഉൽപ്പന്നങ്ങളായ ബാന്ദ്‌നി, ഷിബോരി ചുരിദാര്‍ മെറ്റീരിയലുകളുടെ ലോഞ്ചിങ് എല്‍ത്തുരുത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ സജിത ഷിബു നിര്‍വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം ഒ സി രവി, ചേര്‍പ്പ് ഖാദി സൊസൈറ്റി മാനേജര്‍ എന്‍ എസ് വിജിനി, ഖാദി ബോര്‍ഡ് മെമ്പര്‍ കമല സദാനന്ദന്‍, എം ഒ ഡെയ്‌സണ്‍, എ എ നൗഷാദ്, ഖാദി ബോര്‍ഡ് പ്രോജക്റ്റ് ഓഫീസര്‍ ധന്യ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും 25 ലക്ഷം രൂപയുടെ ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. ഓരോ 1,000 രൂപാ പര്‍ച്ചെയ്‌സിനും സമ്മാന കൂപ്പണ്‍ നൽകും. ഇലക്ട്രിക് കാറാണ്​ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടർ, മൂന്നാം സമ്മാനമായി 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home