ad
Deshabhimani

ജല അതോറിറ്റി ഓഫീസിന്‌ 
മുന്നിൽ ധർണ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ തൃശൂർ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുന്നിൽ    നടത്തിയ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌  ഐ കെ വിഷ്ണുദാസ് ഉദ്‌ഘാടനം ചെയ്യുന്നു

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ തൃശൂർ വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ഐ കെ വിഷ്ണുദാസ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

തൃശൂർ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ധവള പത്രത്തിന്റെ മറവിൽ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, പൊതു മാനദണ്ഡം അനുസരിച്ച് സ്ഥലംമാറ്റം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നടത്തിയ സമരം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ഐ കെ വിഷ്ണുദാസ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ യു ജി സുബീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എസ് സുഷന്ത്‌, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എസ് വിനോദ്, ജില്ലാ ജോ. സെക്രട്ടറി വിപിൻ ബാബു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, കെഎസ്‌ആർടിഇഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എം വിനുമോൻ, പ്രദീപ്‌ കുമാർ, ബൈ ജു ആന്റണി, കെ വി ലൈജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home