വട്ടപ്പാട്ടില്‍ കസറി ഐഎച്ച്ആര്‍ഡി

പെരിന്തൽമണ്ണ ഐഎച്ച്ആർഡിയിലെ വിദ്യാർഥികൾ
തൃശൂര്‍
യൂട്യൂബ് നോക്കി വട്ടപ്പാട്ട് പഠിച്ച് കേരള ടെക്നിക്കല്‍ കലോത്സവത്തില്‍ പങ്കെടുത്ത് പെരിന്തല്‍മണ്ണ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥികള്‍. പത്താം ക്ലാസില്‍ പഠിക്കുന്ന മില്‍ഹാന്‍, ബാസില്‍, ദര്‍ശന്‍, ആര്യദേവ്, നഹാന്‍ തുടങ്ങി ഒമ്പതുപേരാണ് വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുത്തത്. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യൂട്യൂബ് നോക്കി വട്ടപ്പാട്ട് പഠിക്കാമെന്ന് ഉറപ്പിച്ചത്. അതിനായി നിരവധി വീഡിയോകള്‍ കണ്ടു. ഇതില്‍ വേഗത്തില്‍ പഠിച്ചെടുക്കാനും മികച്ച ചുവടുകളോടുകൂടിയതുമായ വീഡിയോകള്‍ തെരഞ്ഞെടുക്കുകയായിരുന്നു പ്രയാസം ബാസില്‍ പറഞ്ഞു. അധ്യാപികയായ അപര്‍ണയായിരുന്നു ഇക്കാര്യത്തില്‍ സഹായിച്ചത്. പരിശീലനത്തിനുള്ള സമയക്കുറവായിരുന്നു പ്രധാന പ്രശ്നം. ക്ലാസുകളുടെ ഇടവേളയിലും സംസ്ഥാന മത്സരത്തിന് ഒരാഴ്ച മുന്പുമായിരുന്നു പ്രധാനമായും പരിശീലനം. ഈ ആത്മവിശ്വാസത്തോടയാണ് തൃശൂരിലെത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.










0 comments