ad
Deshabhimani

കേരള ടെക്‌നിക്കൽ ഹൈസ്കൂൾ കലോത്സവം ഇന്ന് സമാപിക്കും

വെളിച്ചമിതു മതിയോ  .... ? ഓട്ടം തുള്ളൽ മത്സരത്തിന് കുട്ടികളെ ഒരുക്കുന്ന കാഴച

വെളിച്ചമിതു മതിയോ .... ? ഓട്ടം തുള്ളൽ മത്സരത്തിന് കുട്ടികളെ ഒരുക്കുന്ന കാഴച

വെബ് ഡെസ്ക്

Published on Jan 25, 2026, 12:43 AM | 1 min read

തൃശൂര്‍

46–ാ-മത് കേരള ടെക്‌നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് ഞായറാഴ്ച തൃശൂരിൽ കൊടിയിറങ്ങും. പകൽ മൂന്നിന് ടൗൺ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗണ്‍സിലർ ജോയി ബാസ്റ്റ്യൻ ചാക്കോള അധ്യക്ഷനാകും. 22ന് ആരംഭിച്ച കലോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച വേദികളില്‍ ദേശഭക്തി ഗാനം, മോണോ ആക്ട്, മിമിക്രി, തബല, മൃദംഗം എന്നീ മത്സരങ്ങളാണ് നടക്കുക. നിലവില്‍ പോയിന്റ് പട്ടികയില്‍ ടെക്നിക്കല്‍ എച്ച്എസ് കൊടുങ്ങല്ലൂര്‍ 136 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. മറ്റ് സ്കൂളുകള്‍ക്ക് മറികടക്കാനാകാത്തവിധം തുടക്കംമുതലേ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കലോത്സവത്തില്‍ കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ സ്കൂളിന്റെ മൂന്നേറ്റം. സംസ്ഥാനത്തെ ഒമ്പത് ഐഎച്ച്ആര്‍ഡികള്‍ അടക്കം 48 ടെക്നിക്കല്‍ ഹൈസ്കൂളുകളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. എട്ട് വേദികളില്‍ 52 ഇനങ്ങളിലായി 1146 വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. കലോത്സവത്തിന് ഒരു സ്കൂളില്‍ നിന്ന് 30 വിദ്യാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കാനാകൂ. കൂടാതെ, പങ്കെടുക്കുന്ന ഓരോ കുട്ടിക്കും വ്യക്തിഗതത്തിലും ഗ്രൂപ്പിലുമായി മൂന്ന് ഇനം വീതവും ഗ്രൂപ്പ് ഇനങ്ങളില്‍ ഒരു സ്കൂളിന് അഞ്ച് എണ്ണത്തിലുമാണ് മത്സരിക്കാനാകുക. ഇത്തരം നിയന്ത്രണങ്ങളുണ്ടെങ്കിലും മത്സരത്തിന് അതൊന്നും തടസ്സമല്ലെന്ന വിധത്തിലാണ് വിദ്യാര്‍ഥികളുടെ മത്സരച്ചൂട്. അവധി ദിനം കൂടിയായ ഞായറാഴ്ച കാണികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും മത്സരാര്‍ഥികളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home