ad
Deshabhimani

സംസ്ഥാന 
കരാത്തെ ചാന്പ്യൻഷിപ്‌ തൃശൂരിൽ

.
വെബ് ഡെസ്ക്

Published on Feb 12, 2026, 12:15 AM | 1 min read

തൃശൂർ

കേരള കരാത്തെ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സബ്‌ ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്‌ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സബ്‌ ജൂനിയർ വിഭാഗത്തിൽ 36 ഇനങ്ങളിലും സീനിയർ വിഭാഗത്തിൽ 17 ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുക. ജില്ലാ ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 1000ൽ അധികം പേർ പങ്കെടുക്കും. ഞായർ രാവിലെ ഒന്പതിന്‌ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട്‌ ആറിന്‌ നടക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ചന്ദ്രശേഖരപ്പണിക്കർ, ആര്യ സുരേന്ദ്രൻ, സി പി സിജി, കെ ജി ശിവജി എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home