വരക്കാഴ്‌ചയിലെ നാടകം

നാടകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രപ്രദർശനത്തിൽ നിന്ന്
തൃശൂർ
അരങ്ങിലെത്തുന്നതിന് മുന്പ് ഒരു നാടകം രൂപം കൊള്ളുന്നത് എങ്ങനെയാണ്, അരങ്ങ് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്നിങ്ങനെ നാടകത്തിന്റെ പിന്നണി കാഴ്‌ചയുടെ വരലോകമാണ് ഇറ്റ്‌ഫോക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള ‘തിയറ്റർ സ്‌കെച്ചസ്’ എന്ന പ്രദർശനം. മനസ്സിലുള്ള നാടകത്തിന്റെ ദൃശ്യാന്വേഷണമാണ് ഗോപാലൻ അടാട്ട്, കെ വി വിജേഷ്, സജീവൻ കീഴരിയൂർ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുള്ളത്. സംഗീത നാടക അക്കാദമി ക്യാന്പസിൽ നാടക വരകളുടെ പ്രദർശനം എന്ന സ്വപ്‌നം സാധ്യമാകുന്നതിനു ദിവസങ്ങൾക്ക് മുന്പാണ് വിജേഷ് മരിച്ചത്. ജീവിതമെന്നാൽ നാടകമാണെന്ന് കരുതിയിരുന്ന വിജേഷിന്റെ ഓർമകൾ നിറച്ച് അദ്ദേഹം വരച്ച 22 സ്‌കെച്ചുകളാണ് പ്രദർശനത്തിലുള്ളത്. ആർക്കും ആസ്വദിക്കാൻ കഴിയുന്ന, തിയറ്ററിനെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷയാണ് വിജേഷിന്റെ വരകൾ. നാടകകലയുടെ പുതിയ സാധ്യതകൾ തുറന്നുകാട്ടുന്ന ഈ പ്രദർശനം പരീക്ഷണാത്മകതയുടെ ദൃശ്യസാക്ഷ്യമാണ്.










0 comments