ad
Deshabhimani

തടവറയൊരു അരങ്ങ്

റോമിയോ ആൻഡ് ജൂലിയറ്റ് നാടകം വിയ്യൂർ  സെൻട്രൽ ജയിലിൽ  അവതരിപ്പിച്ചപ്പോൾ

റോമിയോ ആൻഡ് ജൂലിയറ്റ് നാടകം വിയ്യൂർ സെൻട്രൽ ജയിലിൽ അവതരിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 29, 2026, 12:22 AM | 1 min read

തൃശൂർ

ഇറ്റ്ഫോക്കിൽ പുതു ചരിത്രം സൃഷ്ടിച്ച് വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ആൻഡ്‌ ജൂലിയറ്റ് നാടകം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവതരിപ്പിച്ചു. ആ പ്രണയകഥയ്‌ക്കൊപ്പം തടവുകാരുടെ മനസ്സും സഞ്ചരിച്ചു. നാടകം അവസാനിച്ചപ്പോള്‍ അവര്‍ നിറഞ്ഞ കൈയ്യടിയോടെ അഭിനേതാക്കളായ പീറ്റര്‍ കിര്‍ക്കിനെയും ചില്‍ഡ് ക്ലൂസണിനെയും അഭിനന്ദിച്ചു. തടവുപ്പുള്ളികളുടെ മാനസികപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ നാടകം ജയിലിൽ അവതരിപ്പിച്ചത്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആസ്റ്റീരിയന്‍സ് ഹസ് തിയറ്ററോ ആണ്. വിയ്യൂര്‍ സെന്‍ട്രൽ ജയിലിന്റെ അങ്കണത്തിലാണ് നാടകം അവതരിപ്പിച്ചത്. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.അഭിലാഷ് പിള്ള, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ റുവാന്തി ഡി ചിക്കേറ എന്നിവര്‍ നാടകസംഘത്തെ ജയിലേക്ക് അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home