ad
Deshabhimani

പലസ്‌തീൻ നാടകസംഘത്തിന്റെ വിസ നിഷേധം

ജനാധിപത്യത്തിന്റെ സ്വതന്ത്രവായു 
ഇന്ത്യയിൽ നഷ്ടമാകുന്നു: 
കരിവെള്ളൂർ മുരളി

6
വെബ് ഡെസ്ക്

Published on Feb 02, 2026, 01:10 AM | 1 min read

തൃശൂർ

ഓരോ ദിവസം കഴിയുംതോറും ജനാധിപത്യത്തിന്റെ സ്വതന്ത്രവായു ഇന്ത്യയിൽ നഷ്ടമാകുന്നു എന്ന്‌ തെളിയിക്കുന്ന അനുഭവമാണ്‌ പലസ്‌തീൻ നാടക സംഘത്തിന്‌ വിസ നിഷേധിച്ച സംഭവമെന്ന്‌ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. ഇറ്റ്‌ഫോക്കിൽ ‘ദി ലാസ്റ്റ്‌ പ്ലേ ഇൻ ഗാസ’ കളിക്കരുതെന്ന്‌ മുൻകൂട്ടി കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇ‍ൗ നാടകത്തെക്കുറിച്ച്‌ നേരത്തേ കേന്ദ്ര സർക്കാരിൽ നിന്ന്‌ അന്വേഷണം നടന്നിരുന്നു. അനുമതി നിഷേധിക്കാൻ സാങ്കേതികമായോ നിയമപരമായോ കേന്ദ്ര സർക്കാരിന്‌ കഴിയില്ല. കേന്ദ്ര സർക്കാരിൽ നിന്ന്‌ ഇറ്റ്‌ഫോക്കിൽ കളിക്കുന്ന നാടകങ്ങൾക്ക്‌ പൊളിറ്റിക്കൽ ക്ലിയറൻസ്‌ ലഭിച്ചിട്ടുണ്ട്‌. ഇ‍ൗ വിവരം ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു. പക്ഷേ, അതിനു മുന്പ്‌ തന്നെ പലസ്‌തീൻ നാടക സംഘത്തിന്‌ വിസ നൽകരുതെന്ന നിർദേശം അവർ നൽകിയിരുന്നുവെന്ന്‌ കരിവെള്ളൂർ മുരളി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home