ad
Deshabhimani

കൊടുങ്ങല്ലൂരിന്‌ 
ആരോഗ്യത്തിളക്കം

കൊടുങ്ങല്ലൂർ താലൂക്ക് ആശ്വപത്രി

കൊടുങ്ങല്ലൂർ താലൂക്ക് ആശ്വപത്രി

വെബ് ഡെസ്ക്

Published on Nov 18, 2025, 12:15 AM | 1 min read

കൊടുങ്ങല്ലൂർ

ആരോഗ്യ രംഗത്ത് തിളങ്ങി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി. ആധുനിക സംവിധാനങ്ങൾ സ്ഥാപിച്ച് മികച്ച ചികിത്സയാണ് നൽകുന്നത്. 1.6 ഏക്കറിൽ 15 കോടി ചെലവിൽ നിർമിച്ച അഞ്ചുനില ക്കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി കോടികൾ ചെലവിട്ട് ശീതീകരിച്ച കെട്ടിടവും സജ്ജമായി. വിദഗ്ദ ഡോക്ടർമാർ, മികച്ച പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫ്, പരിചയസമ്പന്നരായ ക്ലിനിക്കൽ ടെക്നീഷ്യൻമാർ, നഴ്സുമാർ ഇവരുടെ സേവനത്തിൽ ദിനംപ്രതിയെത്തുന്ന മൂവായിരത്തിലേറെ രോഗികൾ സുഖം പ്രാപിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയാണിത്. അടിയന്തര ചികിത്സാ വിഭാഗം മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ആധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ: സിടി സ്കാനർ, മാമോഗ്രാം, യുഎസ് സ്കാനർ, എക്സ്-റേ , ലബോറട്ടറി, മാതൃ-ശിശു സംരക്ഷണ യൂണിറ്റ്, നവജാത ശിശു പരിചരണ വിഭാഗം ,ലേബർ റൂം, ഡെന്റൽ യൂണിറ്റ് (എക്സ്-റേ ഉൾപ്പെടെ). ഫിസിയോതെറാപ്പി, ഡയാലിസിസ് യൂണിറ്റ്, കീമോതെറാപ്പി (ഐപി, ഡേ കെയർ). മറ്റ് സൗകര്യങ്ങൾ: ഓപ്പറേഷൻ തിയേറ്റർ, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, സെൻട്രൽ ഓക്സിജൻ സിസ്റ്റം എന്നിവയിലൂടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ നൂറുകണക്കിന് കിടപ്പുരോഗികൾക്ക് ആശ്വാസമാണ്‌. നഗരസഭാ പ്രദേശത്തെ 44 വാർഡുകളിൽ 211 കിടപ്പരോഗികളുടെ വീടുകളിലാണ് യൂണിറ്റിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരാണ്‌ ശുശ്രൂഷകൾ നടത്തുന്നത്. കൂടാതെ ഓക്സിജൻ കോൺസെൻട്രറേറ്ററുകൾ, വീൽ ചെയറുകൾ, വാക്കറുകൾ,വാക്കിങ്‌ സ്റ്റിക്കുകൾ, ഐസിയു കട്ടിലുകൾ, എൽബോ ക്രച്ചറുകൾ , എയർ ബെഡ്ഡുകൾ എന്നിവയും നൽകുന്നു. കൊടുങ്ങല്ലൂർ നഗരസഭ പാലിയേറ്റീവ് ക്ലിനിക്കിലേക്കായി ഈ വർഷം 14 ലക്ഷം രൂപയാണ് വകയിരുത്തിയത്. താലൂക്ക് ആശുപത്രിയിൽ മരുന്ന്, ഉപകരണങ്ങൾ വാങ്ങൽ, ഡയാലിസിസ് ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി രണ്ടുകോടി രൂപയോളം നീക്കിവച്ചു. 60 ലക്ഷം രൂപ ചെലവിൽ ഡയാലിസ് യൂണിറ്റ് നവീകരിച്ചു. ഇപ്പോൾ പ്രതിദിനം 30 രോഗികൾക്ക് ഡയാലിസിസ് നടത്തുന്നു. ആർ ഒ പ്ലാന്റ്‌, നഴ്സിങ് റൂം, ഐസൊലേഷൻ റൂം എന്നിവയും വിപുലീകരിച്ചു. കായകൽപ്പം ഉൾപ്പെടെ വിവിധ പുരസ്കാരങ്ങളും ആശുപത്രിക്ക് ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home