ad
Deshabhimani

കനാലിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച്‌ പഞ്ചായത്ത്‌

മാലിന്യം നിക്ഷേപിച്ചത് തിരിച്ചെടുപ്പിക്കുന്നു

മാലിന്യം നിക്ഷേപിച്ചത് തിരിച്ചെടുപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 12:33 AM | 1 min read

കൊടകര

അപ്പോളോ ടയേഴ്സ് കമ്പനിയുടെ മുൻവശത്തുള്ള കനാലിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി മാലിന്യം തിരിച്ചെടുപ്പിച്ച്‌ കൊടകര പഞ്ചായത്ത്‌ വിജിലൻസ്‌ സംഘം. അസി. സെക്രട്ടറി എം എ സുനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിധിൻ ദേവസി, ക്ലർക്ക് കെ യു രാജു എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് ഒല്ലൂരിലെ ജനനന്മ സൂപ്പർമാർക്കറ്റിൽ നിന്നുള്ള മാലിന്യമാണെന്ന്‌ കണ്ടെത്തിയത്. തുടർന്ന്‌ സൂപ്പർമാർക്കറ്റ്‌ നടത്തിപ്പുകാരെ വിളിച്ചുവരുത്തി പിഴ ഇ‍ൗടാക്കിയ ശേഷം മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home