ഉപ്പിൽ ഉണർന്ന് മഹാത്മാ

പുന്നയൂര്‍ക്കുളം
10,000 കിലോഗ്രാം ഉപ്പുകൊണ്ട് 12,052 ചതുരശ്ര അടി വിസ്തീർണത്തിൽ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം തീര്‍ത്ത് അമൽ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാർഥികള്‍. ഭീമന്‍ ചിത്രം ടാലന്റ് റെക്കോഡ് ബുക്കിന്റെ വേൾഡ് റെക്കോഡും കരസ്ഥമാക്കി. സ്കൂളിലെ ചിത്രകലാ അധ്യാപകൻ കെ എ പ്രജിത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമടക്കം 1524 പേർ ചേര്‍ന്ന് ആറുമണിക്കൂറെടുത്ത് ചിത്രം പൂര്‍ത്തിയാക്കിയത്. എന്‍ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ അധ്യക്ഷനായി. ടാലന്റ് റെക്കോർഡ് ബുക്ക് എഡ്യൂകേറ്ററും ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താർ ആദൂർ ഫലംപ്രഖ്യാപിച്ചു. റെക്കോർഡ് സർട്ടിഫിക്കറ്റ് സ്കൂൾ മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്തയിലിന് കൈമാറി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ എം കെ രമേശൻ, ചാവക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർ യു ശ്രീജി, വാർഡംഗം ദേവകി ശ്രീധരൻ, പിടിഎ പ്രസിഡന്റ് പി കെ ഷഹീർ, സ്കൂൾ പ്രിൻസിപ്പൽ അബ്ദുള്‍ ഗഫൂർ നാലകത്ത് ,വൈസ് പ്രിൻസിപ്പൽ ലിഷ അനിൽ, വിദ്യാർഥി പ്രതിനിധി ദിയ മറിയം എന്നിവർ സംസാരിച്ചു.










0 comments