ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

തൃശൂര്‍
കേരള വിരുദ്ധ കോർപറേറ്റ് അനുകൂല കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ-, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തൃശൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി.
എഫ്എസ്ഇടിഒ തൃശൂർ താലൂക്ക് സെക്രട്ടറി പി ജി കൃഷ്ണകുമാർ, കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ടി വി സതീശൻ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി കെ സി സുലോചനൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയില്‍ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, ചാലക്കുടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ എൽ സിന്ധു, കൊടുങ്ങല്ലൂരിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ്, ചാവക്കാട് കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ലോറൻസ്, കുന്നംകുളത്ത് കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ ബി ഫെർഡി, വടക്കാഞ്ചേരിയിൽ കെജിഒഎ ജില്ലാ കമ്മിറ്റി സെക്രട്ടറി ഡോ. കെ ആർ രാജീവ്
എന്നിവർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.










0 comments