ad
Deshabhimani

കിണറ്റില്‍ വീണ മ്ലാവിന്‍ കുട്ടിയെ
വനപാലകര്‍ രക്ഷിച്ചു

വീട്ടുകിണറ്റിൽ വീണ മ്ലാവിൻ 
കുട്ടിയെ രക്ഷപ്പെടുത്തുന്നു

വീട്ടുകിണറ്റിൽ വീണ മ്ലാവിൻ 
കുട്ടിയെ രക്ഷപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 12:00 AM | 1 min read

ചാലക്കുടി

വീട്ടുപറമ്പിലെ കിണറ്റില്‍ വീണ മ്ലാവിന്‍ കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലെത്തിച്ചു. അയ്യമ്പുഴ ഉദയ നഗറില്‍ കോട്ടക്കല്‍ ഔസേപ്പുട്ടിയുടെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മ്ലാവിന്‍ കുട്ടി വീണത്. നേരം പുലര്‍ന്നപ്പോള്‍ സംഭവം മനസ്സിലാക്കിയ വീട്ടുകാര്‍ ഉടനെ വനപാലകരെ അറിയിച്ചു. ഏഴാറ്റുമുഖം ഫോറസ്റ്റ് ഡെപ്യൂട്ടി റേയ്ഞ്ചർ രാമനാരായണന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വികാസ് മോഹൻ, അതിരപ്പിള്ളി സ്റ്റേഷനില്‍ നിന്നുമെത്തിയ ആര്‍ആര്‍ടി സംഘത്തിലെ അംഗങ്ങളായ വില്‍സണ്‍ പള്ളാശേരി, ലിന്‍സ് വര്‍ഗീസ്, പി ബി സുധീര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home